
പാലപെട്ടി വിന്നേഴ്സ് ജേതാക്കള്‍

പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദി ആറ്റുപുറം കാസ്കോ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വി.പി മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍ ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റില്‍ ഫ്രണ്ട്സ് പാലപെട്ടി ജേതാക്കളായി.
വിജയികള്‍ക്കുളള ട്രോഫികള്‍ വടക്കേകാട് എസ്.ഐ പി.കെ മോഹിത്, പുന്നയ്യുര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ് എന്നിവര്‍ വിതരണം ചെയ്തു. പുന്നയൂര്‍ക്കുളം യൂത്ത്സ് ക്ലബ്ബാണ് റണ്ണേര്‍സ് ട്രോഫി നേടിയത്. വാര്‍ഡ് മെമ്പര്‍ യു.എം ഫാരിഖ്, മുക്കണ്ട് മുഹമദുണ്ണി, എ.ടി അബ്ദുല്‍ ജബ്ബാര്‍, റഹീം കല്ലാമ്പ്രയില്‍, കെ.യു അബ്ദുല്‍ റൗഫ്, എ മുസ്തഫ, സി.എം റനീഫ്, ബഷീര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Comments are closed.