mehandi banner desktop
Chavakkad online

എടക്കഴിയൂർ സ്കൂളിൽ ഫിഫ വേൾഡ് കപ്പ് മത്സരം സംഘടിപ്പിച്ചു

Ft

എടക്കഴിയൂർ: സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (SSMVHSS) സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ആർ. പി. അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ ശ്ര വൈശാഖ് സ്വാഗതം ആശംസിച്ചു.

Jan oushadi

പി.ടി.എ വൈസ് പ്രസിഡന്റ് ഫാത്തിമ റിൻസി, പ്രിൻസിപ്പാൾ വി സജിത്ത്, വൈസ് പ്രിൻസിപ്പാൾ ജോഷി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾ 26 രാജ്യങ്ങളുടെ പേരിലാണ് കളിക്കളത്തിൽ ഇറങ്ങിയത്. ഓരോ ടീം ക്യാപ്റ്റൻമാരും നറുക്കെടുപ്പിലൂടെയാണ്‌ എതിരാളികളെ തെരഞ്ഞെടുത്തത്. റഫറിമാർ മത്സരങ്ങൾ നിയന്ത്രിച്ചു.

അധ്യാപകരായ ജെറിൽ പി വിൻസെന്റ്, സിനി ചീരൻ, എൻ ഹനോക്ക് അജി, ഇ ജെ ജിതിൻ, ഡാനി പി അലക്സ്‌, ഹാഷിം, വി കെ മുഹമ്മദ്‌ ഫൈസൽ, എം വി മുഹമ്മദ്‌ റാഫി, എസ്പ്ര വീൺ കുമാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.