mehandi banner desktop
Chavakkad online

പ്രവാസി മന്ത്രാലയം സ്ഥാപിക്കണം: അസ്‌ലം ചെറുവാടി

Ft

​ഗുരുവായൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും, അതിനായി കേരളത്തിൽ പ്രത്യേക പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം ഗുരുവായൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Jan oushadi

​ജില്ലാ പ്രസിഡന്റ് അക്ബർ പെലെമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര മുഖ്യപ്രഭാഷണം നടത്തി.

​വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ, പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവീനർ ടി. കെ. താഹിർ, ചാവക്കാട് കോർഡിനേറ്റർ ഷെരീഫ് അബൂബക്കർ എന്നിവർ സംസാരിച്ചു.

Comments are closed.