ഇന്റർസോൺ കലോത്സവം – നാടോടി നൃത്തത്തിൽ മെഹറിൻ ഒന്നാമത്

ചാവക്കാട് : വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ എ ഗ്രേഡും നേടി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മെഹ്റിൻ പഞ്ചാരമുക്ക് സ്വദേശിയായ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്.

മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും സ്കൂൾ കലോത്സവ വേദികളിൽ നിറഞ്ഞു നിന്ന മെഹ്റിൻ കലാലയ വേദികളും കീഴടക്കി മുന്നേറുകയാണ്. കലാക്ഷേത്ര അമലിന്റെ കീഴിലാണ് ഭാരതനാട്യം അഭ്യസിക്കുന്നത്. സുനിൽ കാക്കശ്ശേരിയാണ് നാടോടി നൃത്തം ചിട്ടപ്പെടുത്തിയത്.

Comments are closed.