
ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എം. കെ. അസ്‌ലം ആമ്പുലൻസ് ഫ്ലാഗ്ഓഫ് ചെയ്തു.

ആശ്രയ ട്രസ്റ്റ് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് കെ. വി സത്താർ, ആശ്രയ രക്ഷാധികാരി ബഷീർ അൽ അൻസാരി, സാംസ്‌കാരിക പ്രവർത്തകൻ ഫിറോസ് തൈപറമ്പിൽ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സി. ആർ ഹനീഫ എന്നിവർ സംസാരിച്ചു. ആശ്രയ സെക്രട്ടറി റസാക്ക് ആലുംപടി സ്വാഗതവും പി. കെ.അക്ബർ. നന്ദിയും പറഞ്ഞു.
കിടപ്പ് രോഗികൾക്ക് വേണ്ട മരുന്ന്, കട്ടിൽ, വാട്ടർ ബെഡ്, ഒക്സിജൻ സിലിണ്ടർ തുടങ്ങിയവ നൽകി രോഗികൾക്ക് ആശ്രയമായി നാല് വർഷമായി ആശ്രയ മെഡി എയ്ഡ് ആതുര ശുശ്രൂഷ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ആമ്പുലൻസ് നമ്പർ 9037615088


Comments are closed.