Header

വിമത വിജയം കോൺഗ്രസ്സ് ചേരിപ്പോരിനിടെ കാർഷിക ബാങ്കിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു – എച്ച് എം നൗഫൽ ബാങ്ക് പ്രസിഡന്റ്

ചാവക്കാട് : വിമത സ്ഥാനാർഥിയുടെ വിജയത്തെ തുടർന്നുണ്ടായ ഗുരുവായൂർ മണ്ഡലത്തിലെ കോണ്ഗ്രസ് പാർട്ടി ചേരിപ്പോരിനിടെ ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. യൂത്ത് കോണ്ഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് എച്ച് എം നൗഫലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി ആർ മനോജിനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കേന്ദ്ര ബാങ്ക് പ്രതിനിധിയായി എം എസ് ശിവദാസനെയും തിരഞ്ഞെടുത്തു. വരണാധികാരി കെ ജി അനീഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുൻ ബാങ്ക് പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമായ സി എ ഗോപ പ്രതാപന്റെ അധ്യക്ഷതയിൽ അനുമോദന യോഗം നടന്നു.
ഡി സി സി ജനറൽ സെക്രട്ടറി കല്ലൂർ ബാബു ഉദ്ഘാടനം ചെയ്തു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പി കെ അബ്ദുൽ ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി വി ബദറുദ്ധീൻ, പി കെ രാജേഷ് ബാബു ബ്ലോക്ക് ഭാരവാഹികളായ ശിവൻ പാലിയത്ത്, ബഷീർ പൂക്കോട്, കെ എം ശിഹാബ്, ആർ കെ നൗഷാദ്, സുധീർ പുന്ന, ബക്കർ വടക്കേക്കാട്, പി എ നാസർ, ബക്കർ ചെമ്മണ്ണൂർ, ഇ ജെ കുര്യാക്കോസ്, സുനിൽ നെടു മാട്ടുമ്മൽ, യു കെ സന്തോഷ് കുമാർ, റഷീദ് ഏങ്ങണ്ടിയൂർ, ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് കെ ജെ ചാക്കോ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പി കെ മോഹനൻ, ഷാജി പൂക്കോട്, മനാഫ് പൂക്കോട്, യൂത്ത് കോൺഗ്രസ് നേതാക്കളായ മൊയ്തീൻ ഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ, ഗോകുൽ ഗുരുവായൂർ, ഷാഹിദ് അണ്ടത്തോട്, അസ്കർ ചെമ്മണ്ണൂർ, ആലിപ്പിരി പ്രദീപ്, തബ്ഷീർ മുഴുവഞ്ചേരി, മുജീബ് അകലാട്, മഹിളാ കോൺഗ്രസ് നേതാക്കളായ ബീന രവിശങ്കർ, ബിന്ദു നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

thahani steels

Comments are closed.