അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർ: വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻറെ നേതൃത്വത്തിൽ എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അർബുദ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമർ ഉദ്ഘാടനം ചെയ്തു. തീരമേഖലയിൽ അർബുദരോഗം വ്യാപകമാകുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യാംപ് സംഘടിപ്പിച്ചത്. 165 പേർ പങ്കെടുത്ത ക്യാംപിൽ അർബുദ സാധ്യതയുള്ളവരെ വിശദ പഠനത്തിന് അയക്കും. പുന്നയൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ആർ.പി ബഷീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഐ.പി രാജേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പി.വി ശിവാനന്ദൻ, മുനാഷ് മച്ചിങ്ങൽ, ഡോ. റഷീദ്, ആരോഗ്യ വകുപ്പ് ഇൻസ്പെക്ടർ ടി.ആർ രജിത് എന്നിവർ സംസാരിച്ചു. വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീനിവാസൻ ബോധവത്ക്കരണ ക്ലാസെടുത്തു. അർബൂദ രോഗ വിദഗ്ദൻ ഡോ.മിഥുൻ ചാക്കോ. ഗൈനക്കോളജിസ്റ്റ് ഡോ. ലക്ഷ്മി എന്നിവർ രോഗ നിർണ്ണയത്തിനു നേതൃത്വം നൽകി. എടക്കഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നിത സ്വാഗതം പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.