mehandi new

കാര്‍ ഇടിച്ചു തകര്‍ത്ത് വാഹനം നിര്‍ത്താതെ പോയി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കാറിനു പിന്നില്‍ വാന്‍ ഇടിച്ചു അപകടം. അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാനാണ് കാര്‍ ഇടിച്ചു തകര്‍ത്ത്  നിര്‍ത്താതെ പോയത്.  ഇന്നലെ പുലര്‍ച്ച ഒരുമണിയോടെ ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിലാണ് അപകടം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന തിരുവത്ര രാമി അബൂബക്കര്‍ ഹാജിയുടെ മകന്‍ നൂര്‍ മുഹമ്മദിന്റെ കാറിനു പിന്നിലാണ് വാനിടിച്ചത്. ദേശീയപാതയില്‍ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് കാര്‍ തിരിക്കുന്നതിനായി റോഡിന്റെ വശം ചേര്‍ത്ത് വേഗം കുറച്ച സമയത്തായിരുന്നു വാന്‍ പുറകില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലുള്ള വൈദ്യുതി പോസ്റ്റിനും മതിലിനും ഇടയിലേക്ക് കയറി സര്‍വ്വേ കല്ലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാര്‍ ഭാഗികമായി തകര്‍ന്നു. കാര്‍ യാത്രികര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തുള്ള ഫര്‍ണീച്ചര്‍ കടയുടെ നിരീക്ഷണ കാമറയില്‍ നിന്നും അപകട ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ചാവക്കാട് പോലീസ് സംഭവസ്ഥലത്തെത്തി. അപകടം വരുത്തി നിര്‍ത്താതെ പോയ  വാഹനത്തിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.