കരുതലും കൈത്താങ്ങും: ചാവക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ ഗുരുവായൂരിൽ
ഗുരുവായൂർ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി ചാവക്കാട് താലൂക്ക് തല പരാതിപരിഹാര അദാലത്ത് മന്ത്രിമാരുടെ നേതൃത്വത്തിൽ ഗുരുവായൂർ ടൗൺഹാളിൽ വെച്ച് നാളെ (2024 ഡിസംബർ 24 ചൊവ്വാഴ്‌ച) നടത്തുന്നു. രാവിലെ 9.30 ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അദ്ധ്യക്ഷത വഹിക്കും.
അർജ്ജുൻ ഫണ്ഡ്യൻ IAS ( ജില്ലാ കളക്ടർ, തൃശ്ശൂർ), യമുനാദേവി സി.ടി. കൺവീനർ & ഡെപ്യൂട്ടികളക്ടർ, (എൽഎഎൻഎച്ച്) കൊടുങ്ങല്ലൂർ, മുഖ്യാതിഥി തൃശ്ശൂർ എം.പി & കേന്ദ്രസഹമന്ത്രി (പെട്രോളിയം & ടൂറിസം വകുപ്പ്) സുരേഷ്ഗോപി, ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ എൻ.കെ അക്ബർ, മണലൂർ നിയോജക മണ്ഡലം എം.എൽ.എ മുരളി പെരുനെല്ലി, നാട്ടിക നിയോജക മണ്ഡലം എം.എൽ. എ സി.സി മുകുന്ദൻ, എം. കൃഷ്ണദാസ് (ചെയർമാൻ, ഗുരുവായൂർ നഗരസഭ), ഷീജ പ്രശാന്ത് (ചെയർപേഴ്‌സൺ, ചാവക്കാട് നഗരസഭ), ലതി വേണുഗോപാൽ ( പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, മുല്ലശ്ശേരി), കെ.സി. പ്രസാദ് ( പ്രസിഡന്റ്റ്, ബ്ലോക്ക് പഞ്ചായത്ത്, തളിക്കുളം), നബീസക്കുട്ടി ( പ്രസിഡന്റ്റ്, ബ്ലോക്ക് പഞ്ചായത്ത്, ചാവക്കാട്), കെ. പി. ഉദയൻ (വാർഡ് കൗൺസിലർ (28) ഗുരുവായൂർ നഗരസഭ), മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പു കളിലെ ജില്ലാ, താലൂക്ക് തല ഓഫീസ് മേധാവികൾ എന്നിവർ പങ്കെടുക്കും.
മുൻപ് രജിസ്റ്റർ ചെയ്ത പരാതികൾക്ക് പുറമെ അദാലത്ത് ദിവസം രജിസ്റ്റർചെയ്യുന്ന പരാതികളിന്മേലും പരിഹാരം കാണും.
Comments are closed.