കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനം – ഛായാചിത്ര പ്രയാണം ആരംഭിച്ചു

പാലയൂർ: മെയ് 18 ഞായറാഴ്ച പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിലേക്കുള്ള ഛായാചിത്ര പ്രയാണം തൃശൂർ അതിരൂപത പ്രസിഡൻ്റ് ഡോ. ജോബി കാക്കശ്ശേരിയുടെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ചു. പാലയൂർ സെൻ്റ് തോമസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ ആർച്ച് പ്രീസ്റ്റ് ഡേവീസ് കണ്ണമ്പുഴ ഛായാചിത്ര പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. അതിരൂപത ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, ഫാ. ക്ലിൻ്റ് പാണേങ്ങാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത ഭാരവാഹികളായ കെ.സി ഡേവീസ്, റോണി അഗസ്റ്റ്യൻ, ലീലവർഗീസ്, അഡ്വ. ബൈജു ജോസഫ്, ഫൊറോന പ്രസിഡണ്ട് ജോഷി കൊമ്പൻ, അതിരൂപത വർക്കിംങ് കമ്മറ്റി അംഗങ്ങളായ തോമസ് ചിറമ്മൽ, ഡോ. ജോൺസൺ ആളൂർ, എസ്സി ബിജു, വനിത കോഡിനേറ്റർ ജോയ്സി ആൻ്റണി, തോമസ് വാകയിൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.