ചാവക്കാട് : വെൽഫയർ  പാർട്ടി ഗുരുവായൂർ മണ്ഡലം ചാവക്കാട്  പോസ്റ്റ്  ഓഫീസിലേക്ക്   മാർച്ച് നടത്തി.   ജില്ലാ വൈസ്  പ്രസിഡന്റ്  കെ.എ സദറുദ്ധീൻ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഷണ്മുഖൻ വൈദ്യർ അധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി എം കെ അസ്‌ലം മുഖ്യപ്രഭാഷണം നടത്തി. അക്ബർ പി.കെ, ഷിഹാബ് കെ.വി, റഹീം ഒ.കെ, ഫൈസൽ ഉസ്മാൻ, അബ്ദുറഹ്മാൻ മേനോക്കി, ഇബ്രാഹിംകുട്ടി കെ, കുഞ്ഞിമോൻ സി. എച്ച് , റസാഖ് കെ. എച്ച് എന്നിവർ  മാർച്ചിന് നേതൃത്വം നല്കി.