mehandi new

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം – ആശ വർക്കെഴ്സ് യൂണിയൻ

fairy tale

ചാവക്കാട് : കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആശ വർക്കെഴ്സ് യൂണിയൻ സി ഐ ടി യു ആവശ്യപ്പെട്ടു. കൺവെൻഷൻ സി ഐ ടി യു  ചാവക്കാട് ഏര്യാ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. കെ എ സബിത അദ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ശശികല ശ്രീവത്സൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പെൺപെരുമ എന്ന നാടകത്തിൽ അഭിനയിച്ച ആശാവർക്കാർ നിത്യ സന്തോഷിനെ ആദരിച്ചു. പ്ലസ്ടു, എസ് എസ് എൽ സി തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ ആശ പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. സെക്രട്ടറി സ്‌മൃതി മനോജ്‌ സ്വാഗതവും സുനിത വടക്കേകാട് നന്ദിയും പറഞ്ഞു.

കെ എ സബിത (പ്രസിഡന്റ്‌ ), സ്മൃതി മനോജ്‌ (സെക്രട്ടറി), സുനിത വടക്കേകാട് (ട്രഷർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

planet fashion

Comments are closed.