mehandi new

ഇശൽ ഗാഥയുടെ താളത്തിൽ തൃശൂർ – സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

fairy tale

വടക്കാഞ്ചേരി : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി തൃശൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഇശൽ ഗാഥ മാപ്പിളപാട്ട് മഹോത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വെച്ച് നടന്നു.

planet fashion

സെന്റ് പയസ് ടെൻത്ത് യു പി സ്കൂൾ വടക്കാഞ്ചേരി ഇശൽ തീരം അംഗങ്ങളായ അക്ബറലി കയ്യാലാസ്, സലീം ഗുരുവായൂർ, പി സി മുഹമ്മദ് കോയതുടങ്ങിയവർ സ്കൂളിന്റെ പ്രിൻസിപ്പൾ സി റോസ് പോളിന്, സ്കൂളിനും വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി. ചടങ്ങിൽ ഗാന രചയിതാവും, തിരക്കഥാകൃത്തും, സിനിമ സംവിധായകനും, നോവലിസ്റ്റുമായ റഷീദ് പാറക്കൽ മുഖ്യാതിഥിയായിരുന്നു.

Comments are closed.