mehandi new

താലൂക്ക് ആശുപത്രിയില്‍ നോമ്പ് തുറ ഒരുക്കി സി എച്ച് സെന്‍റെര്‍

fairy tale

ചാവക്കാട്: ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന നോമ്പു തുറകള്‍ രോഗികള്‍ക്കും കുടുബങ്ങള്‍ക്കും അനുഗ്രഹമാവുന്നു
സി എച്ച് സെന്റര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്കാശുപത്രി കേന്ദ്രീകരിച്ചുനടത്തുന്ന നോമ്പു തുറ സംസ്ഥാനയൂത്ത്‌ലീഗ് പ്രസിഡന്റ് അഡ്വ: പി എം സാദിഖലി ഉദ്ഘാടനം ചെയ്തു.മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ജില്ലാ ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍, ലത്തീഫ് പാലയൂര്‍, അലിക്കുട്ടി മണത്തല,
ടി കെ അബ്ദുല്‍ സലാം, ടി എ ഹാരിസ്, ഹനീഫ് ചാവക്കാട്, റാഫിവലിയകത്ത്, നൂര്‍ മുഹമ്മദ് ഹാജി, ഫൈസല്‍ കനാപുള്ളി, റഹീം ചാവക്കാട്, സുലൈമു ആര്‍ വി, സക്കരിയ്യ മണത്തല, കെ ഡി വീരമണി, മുഹമ്മദ് മണത്തല തുടങ്ങിയവര്‍ സംബന്ധിച്ചു. താലൂക്കാശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും, പരിചരിക്കുന്നവര്‍ക്കും, ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്കു നോമ്പുതുറക്കുള്ള സൗകര്യം സി എച്ച് സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

Haji’s pharma

Comments are closed.