ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ ലോക ഓസോൺ ദിനം ആചരിച്ചു

ഒരുമനയൂർ: ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് ഒരുമനയൂർ ഇസ്ലാമിക് സ്കൂളിൽ വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ്. വോളന്റീർമാരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓസോൺ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. എം. താഹിർ നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. എൻ. സതിഷ്‌കുമാർ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പി. കെ. ജമാലുദീൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ആർ.ജി.എസ്.എ. ബ്ലോക്ക് കോർഡിനേറ്റർ ശാന്തി കൃഷ്ണ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഈ വർഷത്തെ സംസ്ഥാന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ് ജേതാവായ മോഹനൻ കിഴക്കുമ്പുറത്ത് വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നയിച്ചു. തുടർന്ന് അദ്ദേഹം പകർത്തിയ ചിത്രങ്ങളുടെ എക്സിബിഷനും സ്കൂളിൽ ഒരുക്കിയിരുന്നു. ഇത് വിദ്യാർത്ഥികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകമുണർത്തുന്നതുമായ അനുഭവമായി. ചടങ്ങിൽ വെച്ച് ശ്രീ മോഹനൻ കിഴക്കുമ്പുറത്തിനെ ആദരിക്കുകയും ചെയ്തു.എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. എം. തജ്‌രി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ബ്ലെസി, ദൃശ്യ, ഫർഹ, രാഹുൽ, റിയാസ് എന്നിവരും എൻ.എസ്.എസ്. വോളന്റീർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.




Comments are closed.