ദേശീയപാതയില്‍ മൂന്നിടത്ത് അപകടം – ഏഴുപേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയ പാതയില്‍ വാഹനാപകട പരമ്പര. മൂന്നിടത്തുണ്ടായ അപകടങ്ങളില്‍ വീട്ടമ്മയും ബാലനുമുള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്.
ദേശീയ പാത 17ല്‍ അണ്ടത്തോട് പെരിയമ്പലം, തങ്ങള്‍പ്പടി, അകലാട് മൂന്നയിനി എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്. എടപ്പാള്‍ കപ്പൂര്‍ സ്വദേശികളായ ചെമ്പനക്കര മുഹമ്മദ് കുട്ടി (34), ഭാര്യ ഫസീല (25) മകന്‍ മുഹമ്മദ് ഫാദില്‍ (ആറ് ), അണ്ടത്തോട് കളത്തിങ്ങല്‍ വീട്ടില്‍ പുഷ്പ (42), പാവറട്ടി സ്വദേശികളായ സുഡാനി അഷ്ഫാഖ് (19), പണിക്കവീട്ടില്‍ നിഹാല്‍ (19), കടവല്ലൂര്‍ സ്വദേശി ഗംഗാദരന്‍ (54) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ തൃശൂര്‍ അശ്വനി, എലൈറ്റ്, കുന്നംകുളം റോയല്‍, ചാവക്കാട് മുതുവട്ടൂര്‍ രാജ തുടങ്ങിയ ആശുപത്രികളിലത്തെിച്ചത് അകലാട് നബവി, വെളിയങ്കോട് നോബിള്‍, എടക്കഴിയൂര്‍ ലൈഫ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തകരാണ്. ഞായറാഴ്ച്ച വൈകിട്ട് ആറോടെയാണ് ആദ്യത്തെ സംഭവം. എടപ്പാളില്‍ നിന്ന് അണ്ടത്തോട്ടേക്ക് വന്ന മുഹമ്മദുകുട്ടിയും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ പിന്നാലെ വന്ന എറന്നാകുളം സ്വദേശികള്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡ് വക്കില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന പുഷ്പയെ നിയന്ത്രണം തെറ്റിയ ബൈക്കിടിക്കുകയായിരുന്നു. ഈ സംഭവം കഴിഞ്ഞയുടനെയാണ് മൂന്നയിനിയിലെ ഫിഷ് വില്ലേജ്ജ് ഹോട്ടലിനു മുന്നില്‍ ബൈക്കപകടമുണ്ടായി അഷ്ഫാഖ്, നിഹാല്‍ എന്നിവര്‍ക്ക് പരിക്ക് പറ്റിയത്. കാല്‍ നടക്കാരനെ കണ്ട് വെട്ടിച്ചപ്പോള്‍ ബൈക്ക് തെന്നി മറിയുകയായിരുന്നു. രാത്രി 7.30ഓടയാണ് അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ അപകടം. ഗംഗാധരന്‍ സഞ്ചരിച്ച ബൈക്കിനു മുന്നില്‍ കാല്‍ നടക്കാരനെ കണ്ട് നിയന്ത്രണം വിട്ടാണ് അപകടം.
Comments are closed.