ചാവക്കാട് സബ് ജില്ലാ കലോത്സവ തിയതികളിൽ മാറ്റം – പുതിയ തിയതി നവംബർ 18, 19, 20, 21

ഗുരുവായൂർ : ശ്രീകൃഷ്ണ സ്കൂളിൽ നടക്കാനിരിക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവ തിയതികളിൽ മാറ്റം. നവംബറിൽ നടക്കേണ്ടിയിരുന്ന ജില്ലാ കലോത്സവം ഡിസംബറിലേക്ക് നീട്ടിവെച്ചതിനെ തുടർന്ന്, നവംബർ 12, 13, 14, 15 തിയതികളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ചാവക്കാട് ഉപജില്ലാ കലോത്സവം നടത്തിപ്പിന്റെ സൗകര്യർത്ഥം നവംബർ 18, 19, 20, 21 (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ) തിയതികളിലേക്ക് മാറ്റി. ശ്രീകൃഷ്ണ സ്കൂളിൽ ഇന്ന് നടന്ന ഉപസമിതികളുടെ യോഗത്തിലാണ് തീരുമാനം.

ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ടി എം ലത സ്വാഗതം ആശംസിച്ചു. ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ അധ്യക്ഷത വഹിച്ചു. അധ്യാപക കൂട്ടായ്മ lകൺവീനർ ശ്രീകുമാർ, എച്ച് എം ഫോറം കൺവീനർ,, ഉപസമിതി കൺവീനർമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.