
ചാവക്കാട് : ഫെബ്രുവരി 19 നു ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാർ യാർ സംഗീത യാത്രയുടെ ഭാഗമായി 18 ’19 തീയതികളിൽ നടത്തുന്ന പുസ്തക പ്രദർശനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ എ മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി ടി കുഞ്ഞുമൂഹമ്മദ്, ടി സി കോയ, എ എച് അക്ബർ, അൻവർ കോഹിനൂർ, ചന്ദ്രൻ പാവറട്ടി, പി എസ് അശോകൻ, വി ബി അജിത് രാജ്, പി എ രാമദാസ്, കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments are closed.