mehandi new

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

fairy tale

ചാവക്കാട് :   ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പതിനേഴാം വാർഷിക ജനറൽബോഡി യോഗവും ഡ്രൈവർമാരുടെ മക്കളായ എസ്എസ്എൽ സി  പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുരസ്കാരവും  വിതരണം ചെയ്തു. ചാവക്കാട് എസ് എച്ച് ഒ  എ  പ്രതാപ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന മദ്യത്തിനും മയക്കുമരുതിനും എതിരെയുള്ള പോലീസിന്റെ പ്രവർത്തനങ്ങളിൽ  ഓട്ടോ ഡ്രൈവർമാർക്ക് മുഖ്യമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഓട്ടോ ഡ്രൈവേഴ്സ് സഹായ  സംഘം പ്രസിഡണ്ട്  എം എസ്ശിവദാസ് അധ്യക്ഷത  വഹിച്ചു.  സെക്രട്ടറി  എ കെ അലി റിപ്പോർട്ട്  അവതരിപ്പിച്ചു ട്രഷറർ  വി കെ ഷാജഹാൻ  വരവ്  ചെലവ് കണക്ക്  അവതരിപ്പിച്ചു.  വൈസ്  പ്രസിഡണ്ട്  കെ കെ വേണു,  കെ എസ് ബിജു,  എം  ബഷീർ,  കെ കെ  അലികുഞ്ഞ്,  കെ ആർ  രമേശ്, ഷാജി നരിയം പുള്ളി, കെ എ സതീശൻ, കെ ആർ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.   

planet fashion

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം എസ്  ശിവദാസ്,  സെക്രട്ടറി എ കെ അലി, ട്രഷറർ വി കെ ഷാജഹാൻ. വൈസ് പ്രസിഡണ്ട്മാരായി കെ കെ വേണു, കെ എസ്  ബിജു എന്നിവരെയും  ജോയിന്റ് സെക്രട്ടറിമാരായി കെ ജി ഉണ്ണികൃഷ്ണൻ, എൻ ബാബു ജോയിൻ എന്നിവരെയും ഓഡിറ്ററായി കെ ആർ രമേശിനെയും തിരഞ്ഞെടുത്തു.

Unani banner ad

Comments are closed.