mehandi new

പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട് ബീച്ച് ഡി എം സി കമ്മിറ്റി

fairy tale

ചാവക്കാട് : ചാവക്കാട് ബീച്ചിൽ പ്രീ വെഡിങ് ഷൂട്ടിംഗ് ഇനത്തിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്ന് ചാവക്കാട് ബീച്ച് ഡി എം സി കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഡിസ്ട്രിക്റ്റ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിർദേശപ്രകാരമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് ഡി.എം.സിയുടെ കാര്യങ്ങളിൽ തീർപ്പ് കല്പിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

planet fashion

ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇന്ന് കാലത്ത് ചാവക്കാട് ബീച്ചിൽ നടന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി എം സി എന്ന ലേബലിൽ മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിനെന്ന് പറഞ്ഞു നൽകിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇതു സംബന്ധിച്ച അറിയിപ്പോ, നോട്ടീസോ ബീച്ചിലോ പരിസരത്തോ സ്ഥാപിച്ചിട്ടില്ല. ഫീസ് നിശ്ചയിച്ച വിവരം നാട്ടുകാരും അറിഞ്ഞിട്ടില്ല.

Ma care dec ad

Comments are closed.