ചാവക്കാട് ബീച്ച് ഫെസ്റ്റ് ആരംഭിച്ചു – സാംസ്കാരിക സമ്മേളനം എം എൽ എ ഉദ്ഘാടനം ചെയ്തു
ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പികുന്ന ചാവക്കാട് ബീച്ച് ഫെസ്റ്റിവലിനു തുടക്കമായി. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി. ടി. ശിവദാസൻ (സി.പി.ഐ.എം.) എ.എ. ശിവദാസൻ (സി.പി.ഐ.), കെ. വി. ഷാനവാസ് (ഐ.എൻ.സി.), ഫൈസൽ കാനാമ്പുള്ളി(ഐ.യു.എം.എൽ & നഗരസഭ കൗൺസിലർ), തോമസ് ചിറമ്മേൽ (കേരള കോൺഗ്രസ്സ് ), കാദർ ചക്കര (ഐ.എൻ.എൽ), റോബി മുട്ടത്ത് (കേരള കോൺഗ്രസ്സ് എം), സുരേഷ്‌കുമാർ ഇ.പി (എൻ.സി.പി.), സെയ്താലിക്കുട്ടി പി. കെ. ( കോൺഗ്രസ്സ് എസ് ), ലാസർ പേരകം (ജനതാദൾ ), ഷാഹു (കേരള കോൺഗ്രസ്സ് ബി.), കെ. ആർ ബൈജു (ബിജെപി) എന്നിവർ ആശംസകൾ നേർന്നു. സി. വിജയരാജ് ( സി.ഇ.ഒ., ഡി.എം.സി) നന്ദി രേഖപ്പെടുത്തി. തുടർന്ന് പാട്ടു കമ്പനി ഒരുക്കുന്ന മെഗാ മ്യൂസിക് നൈറ്റ് ആരംഭിച്ചു.
നാളെ നടക്കുന്ന സമാപന സമ്മേളനം കെ വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രാദേശിക കലാപരിപാടികളും വർണ്ണ മഴയും ഉണ്ടാകും.
ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 30, 31 തിയതികളിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി ജനുവരി 4, 5 തിയതികളിലേക്ക് മാറ്റുകയായിരുന്നു.
Comments are closed.