mehandi banner desktop
Chavakkad online

പുളിവെള്ളം കയറി ഒരു ഗ്രാമം നശിക്കുന്നു – സുബ്രഹ്മണ്യൻ കടവ് സ്ലുയിസ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധം ശക്തം

Ft

കടപ്പുറം : ഉദ്യോഗസ്ഥ അനാസ്ഥ പുളിവെള്ളം കയറി ഒരു ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നു.  പിസി കനാൽ എന്ന് ആധികാരിക രേഖകളിലും സുബ്രഹ്മണ്യൻ കടവ് എന്ന് നാട്ടുകാർ വിളിക്കുന്നതുമായ  പഞ്ചായത്തിലെ ചേറ്റുവ പുഴയോട് ചേർന്ന് കിടക്കുന്ന കനാലിനു കുറുകെയുള്ള സ്ലൂയിസ് നിർമാണം പൂർത്തീകരിക്കാത്തതാണ് ഈ ദുരന്തം ആവർത്തിക്കാൻ കാരണമാകുന്നത്.  2.5 കോടി രൂപയുടെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമാണ പദ്ധതി പാതിവഴിയിൽ പണി നിലച്ചിട്ട് വർഷം രണ്ടാകുന്നു. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ പലവട്ടം മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതേതുടർന്ന് നാട്ടുകാരിൽ പ്രതിഷേധം ശക്തമാവുന്നു. 

Jan oushadi

ചേറ്റുവ ബ്രിഡ്ജിന് പടിഞ്ഞാറുവശം കടപ്പുറം പഞ്ചായത്തിന്റെ പുഴ തീരം കെട്ടി ബലപ്പെടുത്തുന്നതിനും സുബ്രഹ്മണ്യം കടവിലൂടെ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിനും വേണ്ടിയായിരുന്നു ഈ പദ്ധതി. 2.5 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 218.61 ലക്ഷം രൂപക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. 207.97 ലക്ഷം രൂപയ്ക്കാണ് ഈ പ്രവർത്തിക്ക് കരാർ ലഭിച്ചിട്ടുള്ളത്. 2019 ആരംഭിച്ച ഈ പദ്ധതിയിൽ 900 മീറ്റർ പുഴതീരം കെട്ടി സംരക്ഷിക്കുന്നതിനും സ്ലൂയിസ് നിർമ്മിക്കുന്നതിനും പണം വകയിരുത്തിയിട്ടുണ്ട്. എന്നാൽ സ്ലൂയിസ് നിർമ്മിക്കുന്നതിന് ആവശ്യമായ താൽക്കാലിക റിംഗ് ബണ്ട് കെട്ടി ഫൗണ്ടേഷൻ ഇടുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്. 

അടിയന്തരമായി പ്രവർത്തി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൌക്കത്ത്, വികസന സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,  ക്ഷേമകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർമാൻ  വി പി മൻസൂർ അലി എന്നിവർ കഴിഞ്ഞ മാസം മന്ത്രി റോഷൻ അഗസ്റ്റിനെ തിരുവനന്തപുരം ഓഫീസിൽ നേരിട്ട് ചെന്ന് കണ്ട് നിവേദനം നൽകിയിരുന്നു.  എന്നാൽ പുളിവെള്ളം കയറി തുടങ്ങിയിട്ടും നിർമ്മാണം പുനരാരംഭിച്ചില്ല. 

കരാറുകാരന്റെ അനാസ്ഥ ശ്രദ്ധയിൽ പെടുത്തുന്നതിനും അടിയന്തിര നടപടി സ്വീകരിക്കുന്നതിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ എ വി എന്നിവർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എൻ പി ബിന്ദുവിനെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു.

Comments are closed.