mehandi new

ബ്ലാങ്ങാട് ബീച്ച് മലിനമാക്കുന്നതിനെതിരെ ചാവക്കാട് ബീച്ച് ലവേഴ്സ് കൂട്ടായ്മ

fairy tale

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച്‌ മലിനമാക്കുന്നത് തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബീച്ച് ലവേഴ്‌സ് കൂട്ടായ്‌മ നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബ്ലാങ്ങാട് ബീച്ചിൽ ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

planet fashion

ബീച്ച് പരിസരത്ത് താമസിക്കുന്ന നാടോടികളും മറുനാടൻ തൊഴിലാളികളും വെളിവിസർജനം നടത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്‌ വഴിവെക്കുമെന്നും ഈ വിഷയത്തിൽ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ഇടപെടലിനൊപ്പം ശക്തമായ പോലീസ് പട്രോളിങ് ഉൾപ്പെടെയുള്ള നടപടികളും നടത്തി പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ബീച്ച് ലവേഴ്‌സ് കൂട്ടായ്‌മ ആവശ്യപ്പെട്ടു. ബീച്ച് ലവേഴ്‌സ് ചീഫ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം, അബ്ദുൽമനാഫ്, എ.പി ഖലീൽ, ഷാജഹാൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Comments are closed.