mehandi banner desktop
Chavakkad online

പുന്നയൂരിലും കടപ്പുറത്തും യു ഡി എഫ് ശക്തിപ്രകടനം

Ft

ചാവക്കാട്:  പുന്നയൂരിലും, കടപ്പുറത്തും, യു ഡി എഫ് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം. എടക്കയൂര്‍ സെന്ററില്‍ നിന്നാണ് പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് പ്രകടനം ആരംഭിച്ചത്.  സമാപിച്ചത് മന്ദലംകുന്നിലും. തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച കടപ്പുറം പഞ്ചായത്ത് യു ഡി എഫ് പ്രകടനം അഞ്ചങ്ങാടിയിലും സമാപിച്ചു. നൂറുകണക്കിനാളുകളാണ് പ്രകടനങ്ങളില്‍ അണിചേര്‍ന്നത്. ബൈക്ക് റാലികളും, വിവിധ വാദ്യമേളങ്ങളും പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകി. എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് യു ഡി എഫ്.  പ്രകടനങ്ങള്‍ക്ക് യു ഡി എഫിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.

Jan oushadi

Comments are closed.