mehandi new

ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ 2.80 കോടിയുടെ വികസനം

fairy tale

ചാവക്കാട്: ചാവക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ ഭവന നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കി 2.80 കോടിയുടെ വികസന പദ്ധതി.
ജനറല്‍ വിഭാഗത്തില്‍ 1.50 കോടിയും പട്ടിക ജാതി വിഭാഗത്തിന് 95.44 ലക്ഷവുമുള്‍പ്പടെ വിവിധ സ്രോതസുകളില്‍ നിന്നുള്ള വകയിരുത്തലില്‍ മൊത്തം 2,80,66,314 രൂപയില്‍ ഭവന പദ്ധതിക്കായി മാത്രം ഒരു കോടി രൂപയാണ് നീക്കി വെക്കുന്നത്. മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്കായി യന്ത്രവും വലയും വാങ്ങുന്നതിന് 12 ലക്ഷവും വൃദ്ധ ജനങ്ങള്‍ക്കു പകല്‍ വീട് നിര്‍മ്മിക്കാന്‍ 7.50ലക്ഷവും ഉദ്പ്പാദന മേഖലയില്‍ ജൈവ പച്ചക്കറി കൃഷിക്കായി 12 ലക്ഷം രൂപയും നീക്കിയിരിപ്പുള്ള വികസന പദ്ധതിയുടെ കരട് രേഖ ബ്ളോക്ക് പഞ്ചായത്ത് വികസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ അബൂബക്കര്‍ ഹാജിയാണ് അവതരിപ്പിച്ചത്.
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ് കെ.പി ഉമര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എ ഐഷ, ഹസീന താജുദ്ധീന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്‍്റ് സുബൈദ വെളുത്തേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥരിം സമിതി അധ്യക്ഷന്‍ സി മുസ്താഖലി, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫൂറ, കടപ്പുറം, പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.എം മുജീബ്, എ.ഡി ധനീപ്, കെ.ജെ ചാക്കോ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ധന്യ ഗിരീഷ്, ഷാജിത ഹംസ, നസീമ ഹമീദ്, ടി.സി ചന്ദ്രന്‍, ഷമീറ ഖാദര്‍, ജസീറ നസീര്‍, സെക്രട്ടറി പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Fish ad

Comments are closed.