വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
ചാവക്കാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച്കൊണ്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. യൂസുഫ് അലി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ. ഡി. വീരമണി, കെ. നവാസ്, കെ. വി. ഷാനവാസ്, ഷോബി ഫ്രാൻസിസ്, ടി. എച്ച്. റഹീം, സി. മുസ്താഖ് അലി,സി. കെ. ബാലകൃഷ്ണൻ, അക്ബർ ചേറ്റുവ, എ. കെ. മുഹമ്മദലി, സി. സലീം, ഷുക്കൂർ കോനാരത്ത്, സി. പി. കൃഷ്ണൻ, കെ. എസ്. സന്ദീപ്, കെ. കെ ഹിറോഷ്, പി. മുഹമ്മദീൻ എന്നിവർ സംസാരിച്ചു. ചാവക്കാട് താലൂക് ഓഫീസ് പരിസരത്ത് മെഴുകുതിരി തെളിച്ചു പിടിച്ചാണ് മരണപെട്ടവർക്ക് പ്രണാമമർപ്പിച്ചത്.
![Jan oushadi muthuvatur](https://chavakkadonline.com/wp/wp-content/uploads/2025/01/IMG-20250120-WA0019.jpg)
Comments are closed.