ചാവക്കാട് കോടതി സമുച്ഛയം ഭിന്നശേഷി സൗഹൃദ കെട്ടിടം – 2025 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കും
ചാവക്കാട് : 50000 സ്ക്വർ ഫീറ്റിൽ അഞ്ചു നിലകളിലായി നാല്പതു കോടി ചിലവിൽ നിർമിക്കുന്ന ചാവക്കാട് കോടതി സമുച്ഛയത്തിന്റെ നിർമാണോദ്‌ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കോർട്ട് കോംപ്ലക്സ് ഭിന്നശേഷി സൗഹൃദ കെട്ടിടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2025 ജനുവരി ക്ക് മുൻപ് തന്നെ കെട്ടിട നിർമാണം പൂർത്തീകരിക്കുമെന്ന് എം എൽ എ എൻ കെ അക്ബർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ ഓഫീസിൽ നിന്നും നേരിട്ട് മേൽനോട്ടം വഹിച്ച് കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി റിയാസ്.
സർക്കാർ കെട്ടിട നിർമ്മാണങ്ങളുടെ
സിവിൽ ടെൻഡർ, ഇലക്ട്രിക് ടെൻഡർ എന്നിങ്ങനെയുള്ള രണ്ടു ടെൻഡറുകൾ അവസാനിപ്പിച്ചതായും ഇനിമുതൽ സംയുക്ത കരാറാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
കോടതികളുടെയും, സർക്കാർ ആശുപത്രികളുടെയും പ്രവർത്തനം വിലയിരുത്തുന്നതിനു റിവ്യൂ സംവിധാനം നിലവിൽ വന്നതായും അദ്ദേഹം പറഞ്ഞു.
ഹൈകോടതി ജഡ്ജ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു.
എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.
ടി എൻ പ്രതാപൻ എം പി മുഖ്യാഥിതിയായി.
ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൻജിത്, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, വാർഡ് കൗൺസിലർ കെ വി സത്താർ, ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സിജു മുട്ടത്ത്, ഗവ പ്ലീഡർ അഡ്വ രജിത് കുമാർ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് എ സുകുമാരൻ എന്നിവർ സംസാരിച്ചു.
ജില്ലാ ജഡ്ജ് ജി ഗിരീഷ് സ്വാഗതവും
ചാവക്കാട് ബാർ അസോസിയേഷൻ സെക്രട്ടറി ഷൈൻ മനയിൽ നന്ദിയും പറഞ്ഞു.
Comments are closed.