Header

വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും ചാവക്കാട് പകൽവീട് സജ്ജം

ചാവക്കാട് : നഗരസഭയുടെ പകൽവീട് പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ പകൽവീടിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
പ്രസക്തി ഗ്രാമീണ വായനശാല കെട്ടിടത്തിൽ വായനശാല അധികൃതർ നഗരസഭയ്ക്ക് കൈമാറി നൽകിയ സ്ഥലത്താണ് പകൽവീട് ആരംഭിച്ചിരിക്കുന്നത്.
പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും തങ്ങളുടെ വിഷമതകളും സന്തോഷങ്ങളും പങ്കുവയ്ക്കുന്നതിനായി സുരക്ഷിതമായ ഒരിടം എന്നതാണ് പകൽ വീട് ലക്ഷ്യമാക്കുന്നത്.

നഗരസഭയുടെ 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 50,000/- രൂപ ചിലവഴിച്ച് പകൽ വീട്ടിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ നഗരസഭ ഒരുക്കി നൽകിയിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കെയർടേക്കർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി പകൽവീടിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ചെയർപേഴ്സൻ ഷീജ പ്രശാന്ത് പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ കെ. കെ മുബാറക്ക് സ്വാഗതം ആശംസിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, അബ്ദുൽ റഷീദ് പി. എസ്, ബുഷറ ലത്തീഫ്, മുഹമ്മദ് അൻവർ എ.വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം. ആർ. രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ രമ്യ ബിനേഷ് എന്നിവർ ആശംസകൾ അറിയിച്ചു.

നഗരസഭാ സെക്രട്ടറി കെ. ബി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസക്തി ഗ്രാമീണ വായനശാല പ്രസിഡന്റ് പത്മജ. എസ് നന്ദി പറഞ്ഞു. യോഗത്തിൽ വാർഡ് കൗൺസിലർമാർ, പ്രസക്തി വായനശാല അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

thahani steels

Comments are closed.