mehandi new

അശരണർക്കും ആലംബ ഹീനർക്കും തണലാകുന്ന കാരുണ്യ കൂട്ടായ്മയാണ് ഷെൽട്ടർ – ഡോ. സൗജ്ജാദ് മുഹമ്മദ്

fairy tale

കടപ്പുറം : കക്ഷി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി അശരണർക്കും ആലംബഹീനർക്കും തണലാകുന്ന മാതൃകാപരമായ കാര്യണ്യ പ്രവർത്തനമാണ് ഷെൽട്ടറിന്റെതെന്ന് ഷെൽട്ടർ രക്ഷാധികാരിയും ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡി.യുമായ ഡോ: സൗജ്ജാദ് മുഹമ്മദ് പറഞ്ഞു.
തീരദേശത്തെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി സമൂഹത്തിലെ തികച്ചും അർഹതപ്പെട്ടവർക്കായി സംഘടിപ്പിക്കുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഫണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഷെൽട്ടർ റിലീഫ് സെൽ ചെയർമാനും ഷെൽട്ടർ രക്ഷാധികാരിയും കെ എം സി സി നേതാവുമായ പി ശാഹു ഹാജി ഫണ്ട് ഏറ്റുവാങ്ങി.

നൻമ നിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങൾക്ക് അളവറ്റ പ്രതിഫലം ലഭിക്കുന്ന പരിശുദ്ധ റംസാൻ മാസത്തിൽ കക്ഷി രാഷ്ട്രീയത്തിനും മത ജാതി ചിന്തകൾക്കും അതീതമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് എല്ലാവർഷവും ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. ഇത്തവണ ആയിരം കുടുംബങ്ങൾക്ക് റംസാൻ – പെരുന്നാൾ കിറ്റ്, സൗജന്യ ശുദ്ധജല വിതരണം, ഇഫ്താർ സംഗമം, നിർദ്ധന വിധവകൾ, മാരക രോഗബാധിതർ, ഭിന്നശേഷി ക്കാർ, അനാഥർ എന്നിവർക്ക് പെൻഷൻ തുടങ്ങി വിവിധ കാര്യണ്യ പദ്ധതികളാണ് ഷെൽട്ടർ നടപ്പിലാക്കുന്നത്.

Mss conference ad poster

ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഷെൽട്ടർ പ്രസിഡന്റ് ടി. കെ. ഗഫൂർ ഹാജി അദ്ധ്യക്ഷനായി. രക്ഷാധികാരി സി. ബി. എ. ഫത്താഹ്, ഉപദേശകസമിതി ചെയർമാൻ വി. കെ. കുഞ്ഞാലു സാഹിബ്, റിലീഫ് സെൽ ട്രഷറർ വി. കെ.മുഹമ്മദലി, ചാവക്കാട് നഗരസഭ മുൻ കൗൺസിലർ നൗഷാദ് തെക്കുംപുറം, കെ എം എസ് ലത്തീഫ് ഹാജി, ഹംസ ചിന്നക്കൽ, വി. യു ഫൈസൽ, പി. എസ് മുഹമ്മദ്, അബൂബക്കർ തൊട്ടാപ്പ് തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി പി.കെ. ബഷീർ സ്വാഗതവും ട്രഷറർ എ. കെ. ഫൈസൽ നന്ദിയും പ്രകാശിപിച്ചു.

planet fashion

Comments are closed.