mehandi banner desktop
Chavakkad online

കിടപ്പ് രോഗികൾക്ക് ഡേ കെയർ സൗകര്യം; കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു – ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ നേതൃത്വം

Ft

ഒരുമനയൂർ : ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു.   പ്രസിഡന്റ്‌ എ. വി. മുഷ്ത്താഖ് അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്നു ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി എ. സി. ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ. വി. ഹാരിസ് ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. 

Jan oushadi

പുതിയ കമ്മിറ്റി ഭാരവാഹികളായി ഫിയാസ് അലങ്കാർ ( പ്രസിഡന്റ്‌), എൻ.കെ. ബഷീർ ( ജനറൽ സെക്രട്ടറി ), വി. കെ. സൈനുൽ ആബിദീൻ ( ട്രഷറർ ), ശംസുദ്ധീൻ വലിയകത്ത് (ജോയിന്റ് ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി എ. വി. മുഷ്ത്താഖ് അഹമ്മദ്, പി. സി. മുഹമ്മദ്‌ കോയ, നിഷാം ഇസ്മായിൽ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ. സി. ബാബു, എ. വി. ഹാരിസ്, എ. വി. നിയാസ് അഹമ്മദ് എന്നിവരെയും കോർഡിനേറ്ററായി പി. കെ. മുഹമ്മദ്‌ ഇക്ബാലിനെയും തിരഞ്ഞെടുത്തു. 

ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിനന്റെ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. പാലിയേറ്റീവ് പ്രവർത്തനത്തിനായി ഒരുമനയൂർ ഒറ്റത്തെങ്ങിൽ  30 സെന്റ് സ്ഥലത്ത് പതിനായിരം സ്‌ക്വയർ ഫീറ്റിൽ പത്തു കോടി ചിലവിലാണ്  ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത്. പുതിയ കെട്ടിടത്തിൽ കിടപ്പ് രോഗികൾക്ക് ഡേ കെയർ സൗകര്യമുണ്ടാകും. 

അഷറഫ്‌ കുഴിപ്പന, തൽഹത്ത് പടുങ്ങൽ, പി കെ ഷൈമോൻ,  തുടങ്ങിയവർ  നേതൃത്വം നൽകി.  എ. സി. ബാബു സ്വാഗതവും വി. കെ. സൈനുൽ ആബിദീൻ നന്ദിയും പറഞ്ഞു.

ഫോട്ടോ : ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറുന്നു

Comments are closed.