mehandi new

നാല് പേർ വിട്ടുനിന്നു – സി.എ. ഗോപ പ്രതാപൻ ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട്

fairy tale

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

planet fashion

മുൻ പ്രസിഡണ്ടും ഡി സി സി അംഗവുമായ സൈദ് മുഹമ്മദിനെ ഗ്രൂപ്പ് പോരിനെ തുടർന്ന് അവിശ്വാസപ്രമേയം കൊണ്ട് വന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് മുസ്ലിം ലീഗിലെ പി കെ അബൂബക്കർ ആക്ടിംഗ് പ്രസിഡണ്ടായി.

സൈദ് മുഹമ്മത് ഉൾപ്പെടെ നാല് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

ആക്ടിങ്ങ് പ്രസിഡണ്ട് പി.കെ.അബുബക്കർ , കെ.ജെ.ചാക്കോ, പി.വി.ബദറുദ്ദീൻ, സലാം വെൺമേനാട്, നിയാസ് അഹമ്മദ്, സി.പി.പ്രശാന്ത്, ബിന്ദു നാരായണൻ, മീരാ ഗോപാലകൃഷ്ണൻ, ദേവിക നാരായണൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ വരണാധികാരിയായി.

Haji’s pharma

Comments are closed.