mehandi new

ചാവക്കാട് ഹർത്താൽ പൂർണ്ണം – വാഹനങ്ങൾക്ക് നേരെ ആക്രമണം നാലു പേർ അറസ്റ്റിൽ

fairy tale

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ ചാവക്കാട് മേഖല നിശ്ചലമായി. ചാവക്കാട്, വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം മേഖലകളിൽ ഹർത്താൽ ദിനത്തിൽ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. റോഡുകൾ വിജനമായി.

planet fashion

എടക്കഴിയൂർ, മണത്തല, പുതിയറ, ചാവക്കാട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും വാഹനങ്ങൾക്ക് നേരെ ആക്രമണവും ഉണ്ടായി. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ ഹർത്താൽ പൊതുവെ സമാധാനപരം.

എടക്കഴിയൂരിൽ കെ.എസ്.ആർ.ടി.സി ബസ്സ് തടയാൻ ശ്രമിക്കുകയും കെ എസ് ആർ ടി സി യുടെ റികവറി വാനിനു നേരെ കല്ലേറും ഉണ്ടായി. രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
തിരുവത്ര പുതിയറയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച നാൽവർ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. മൂന്നുപേർ ഓടി രക്ഷപ്പെട്ടു.

മണത്തലയിൽ ആംബുലൻസിനു നേരെ കല്ലേറ് ആൽത്തറ ക്രിയേറ്റീവ് ആംബുലൻസ് സർവ്വീസിനു നേരെയാണ് കല്ലേറ് നടന്നത്. മണത്തല ശിവക്ഷേത്രത്തിനു സമീപമാണ് സംഭവം.
രോഗിയെ രാജ ആശുപത്രിയിൽ ഇറക്കി മടങ്ങുകയായിരുന്നു ആംബുലൻസ്.
ആംബുലൻസിൻ്റെ ബോഡിയിലാണ് കല്ല് പതിച്ചത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

ചാവക്കാട് ചരക്ക് ലോറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ലോറിയുടെ മുൻവശത്തെ ചില്ല് പൊട്ടി.
ഹർത്താൽ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാലു പേർ ചാവക്കാട് പോലീസ് കസ്റ്റഡിയിൽ.

Macare health second

Comments are closed.