mehandi new

ചാവക്കാട് നഗരസഭ കേരളോത്സവം – കായിക മത്സരങ്ങൾക്ക് തുടക്കമായി ക്രിക്കറ്റിൽ ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം

fairy tale

planet fashion

ചാവക്കാട് : നഗരസഭാ കേരളോത്സവത്തിനു കായിക മത്സരങ്ങളോടെ തുടക്കമായി. ഇന്ന് രാവിലെ ഏഴുമണിയോടെ ചാവക്കാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചു. ബ്ലേയ്സ് ബോയ്സ് കോട്ടപ്പുറം വിജയികളായി.

രാവിലെ പത്തുമണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. കെ കെ മുബാറക് അധ്യക്ഷത വഹിച്ചു.
സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ പ്രസന്ന രണദിവ, ഷാഹിന സലീം, പി എസ് അബ്ദുൽ റഷീദ്, മുഹമ്മദ്‌ അൻവർ എ വി, കൗൺസിലർ കെ വി സത്താർ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

12,13,15 19 തിയതികളിലായി ക്രിക്കറ്റ്, ബാഡ്മിന്റൺ (കണ്ണാട് സ്കൂൾ മണത്തല ), അതലറ്റിക്സ്, ഫുട്ബാൾ,, വോളിബോൾ മത്സരങ്ങൾ നടക്കും.
ബാഡ്മിന്റൺ ഒഴികെ എല്ലാ മത്സരങ്ങളും ചാവക്കാട് ഹയർസെക്കണ്ടറി സ്കൂളിൽ.

കലാ മത്സരങ്ങൾ 19, 20 തിയതികളായിലായി നടക്കും.
കോവിഡ് മൂലം രണ്ടു വർഷമായി നടത്താതിരുന്ന കേരളോത്സവം ഈ വർഷം വിപുലമായാണ് സംഘടിപ്പിക്കുന്നത്.

ഗുരുവായൂർ എം എൽ എ എൻ കെ അക്ബറാണ് സംഘാടക സമിതി രക്ഷധികാരി, നഗരസഭാ ചെയ്യർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയ, കൺവീനർ നഗരസഭ സെക്രട്ടറി കെ ബി വിശ്വനാഥൻ.

Unani banner ad

Comments are closed.