mehandi new

ചാവക്കാട് നഗരസഭയിൽ തൊഴിൽസഭകൾക്ക് തുടക്കമായി

fairy tale

planet fashion

ചാവക്കാട് : സർക്കാരിന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി 5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിൽ തൊഴിൽ സഭകൾക്ക് തുടക്കമായി. നഗരസഭയിലെ 32 വാർഡുകൾക്കുമായി 9 തൊഴിൽ സഭകളാണ് ചെരുന്നത്.

 നവംബർ 12 മുതൽ 20 വരെയാണ് തൊഴിൽസഭകൾ ചേരുന്നത്. 18, 19, 26, 27 വാർഡുകൾക്കായുള്ള ആദ്യത്തെ തൊഴിൽസഭയുടെ ഉദ്ഘാടനം  നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അദ്ധ്യക്ഷ പ്രസന്ന രണദിവെ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ഫൈസൽ കാനാമ്പുള്ളി, സ്മൃതി എസ്. എസ്, സി.ഡി.എസ്  വൈസ് ചെയർപേഴ്സൺ സാജിത സലാം, നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ, മെമ്പർ സെക്രട്ടറി ലളിത സി. എൻ, കില റിസോഴ്സ് പേഴ്സൺ രമേശ്‌കുമാർ കെ. എ, ഡോ. മധുസൂദനൻ, തൊഴിൽ സഭ ലീഡ് വാഹിദ എന്നിവർ സംബന്ധിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.