mehandi new

ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

fairy tale

planet fashion

ചാവക്കാട്: നഗരസഭ കുടുംബശ്രീ ഒരുക്കിയ ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് അബ്ദുൽ റഷീദ്, പൊതുമരാമത്തു കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൌൺസിൽ അംഗങ്ങളായ എം. ആർ. രാധാകൃഷ്ണൻ, എം. ബി. പ്രമീള, ഫൈസൽ കാനാമ്പുള്ളി, രഞ്ജിത്കുമാർ കെ. പി, പി. കെ. രാധാകൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ ജീന രാജീവ്, സി ഡി എസ് വൈസ് ചെയർപേഴ്സൺ സാജിത സലാം, മെമ്പർ സെക്രട്ടറി സി. എൻ. ലളിത, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് അലക്സ്‌ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

നഗരസഭ ഓഫീസിനോട് ചേർന്ന് വസന്തം കോർണറിലാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. നാടൻ പച്ചക്കറികൾ, കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ എന്നിവയാണ് ചന്തയിലൂടെ വില്പന നടത്തുന്നത്. സെപ്റ്റംബർ 6 വരെ ഓണചന്ത പ്രവർത്തിക്കുന്നതാണ്.

Comments are closed.