mehandi new

ചാവക്കാട്ടെ ലോക്ക് ഡൗൺ ലംഘനം ആസൂത്രിത പ്രചരണം – സി എച്ച് റഷീദ് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്‌തീൻ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട്ടെ പള്ളികളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ട പ്രാർത്ഥന നടത്തുകയാണെന്നും തടയാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നു എന്ന രീതിയിൽ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വരുന്ന തെറ്റായ വാർത്തകൾ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു.
ഇന്നലെ ചാവക്കാട് മന്ത്രി എ സി മൊയ്തീൻ വിളിച്ചു ചേർത്ത ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മഹല്ല് ഭാരവാഹികളുടെ യോഗത്തിൽ പോലീസ് നൽകുന്ന വാർത്തകളെ സി എച്ച് റഷീദ് ചോദ്യം ചെയ്തു.
ചാവക്കാട് പള്ളികളിൽ ലോക്ക് ഡൗൺ ലംഘിക്കുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
ചാവക്കാട് തിരുവത്രയിലെ “മസ്ജിദു സഹാബ” എന്ന നമസ്കാര പള്ളിയിൽ ഏപ്രിൽ 3 ന് വെള്ളിയാഴ്ച്ച സന്ധ്യ നമസ്കാരത്തിന് നാല് പേര് എത്തിയിരുന്നു. പോലീസ് അവിടെ എത്തി നമസ്കാരം വിലക്കിയപ്പോൾ അവർ പിരിഞ്ഞു പോയി. പള്ളിയിൽ എത്തിയ നാലു പേരുടെയും വഴിയിലൂടെ പോയിരുന്ന ഒരാളുടെയും പേരുകൾ കുറിച്ചെടുത്തു പോലീസ് തിരിച്ചു പോയി മറ്റു നടപടികളൊന്നും തന്നെ ഉണ്ടായില്ല. പോലീസ് ഇതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ വ്യക്തമാക്കണമെന്നും റഷീദ് പോലീസ് കമ്മീഷണറോട്‌ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ബറാഅത്ത് രാവിൽ ഖബർ സന്ദർശനവും പ്രാർത്ഥനയും പതിവുള്ളതിനാൽ ഈ വർഷത്തെ ഖബർ സന്ദർശനവും പ്രാർത്ഥനയും ഒഴിവാക്കാൻ ബന്ധപ്പെട്ട സമുദായ സംഘടനാ നേതൃത്വം ആഹ്വാനം ചെയ്യുകയും പള്ളികമ്മിറ്റികൾ കർശനമായി വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ ബുധനാഴ്ച്ച വൈകീട്ട് 7 മണിക്ക് നിർദ്ദേശങ്ങൾ മറികടന്ന് ഏതാനും ചില വ്യക്തികൾ തിരുവത്ര പുത്തൻകടപ്പുറം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ എത്തുകയും
പോലീസ് എത്തിയത് അറിഞ്ഞ് പിരിഞ്ഞു പോവുകയും ചെയ്തു.
എന്നാൽ പരിസരത്തെ വീട്ടു വളപ്പിൽ കണ്ടെത്തിയ ബൈക്കുകൾ ഖബർ സ്ഥാനിൽ എത്തിയവരുടേതാണെന്ന ധാരണയിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പള്ളിയിലെത്തിയവരുമായി ഇതിന് യാതൊരുബന്ധവുമില്ലെന്നും സി എച്ച് റഷീദ് യോഗത്തിൽ വ്യക്തമാക്കി.
യാഥാർഥ്യങ്ങൾ ഇതായിരിക്കെ ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസായി ചാവക്കാട് ലോക്ക് ഡൗൺ ലംഘിച്ച് പ്രാർത്ഥന എന്നത് തുടർ വാർത്തയായി ആവർത്തിച്ചു കൊണ്ടിരിക്കുന്നു. മീഡിയകൾ പോലീസിനെ ഉദ്ധരിച്ചാണ് ഇത്തരം വാർത്തകൾ നല്കുന്നത്.
ചാവക്കാട്ടെ ജനങ്ങൾ നിയമലംഘനം നടത്തുന്നവരാണെന്ന വാർത്തകൾ ഈ നാടിനെയും നാട്ടുകാരെയും അവമതിക്കുന്നതാണ്. ഒറ്റപ്പെട്ടതും തെറ്റിദ്ധാരണ മൂലവുമുണ്ടായ ഈ രണ്ട് സംഭവങ്ങളും നിയമം അനുസരിച്ച് സമൂഹ വ്യാപനത്തെ പ്രതിരോധിച്ച് ജാഗ്രതയോടെ ജീവിക്കുന്ന ഒരു ജനതയുടെ നേർക്കുള്ള ആസൂത്രിത കടന്നാക്രമണമാണെന്നും സി എച്ച് റഷീദ് പറഞ്ഞു. സർക്കാറിനെ മോശമാക്കുന്ന രീതിരിൽ പോലീസ് പ്രവർത്തിക്കരുതെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം അന്വേഷിക്കുമെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ സി മൊയ്‌തീൻ യോഗത്തിൽ ഉറപ്പ് നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.