ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ 67-ാം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു അവാർഡ് ദാനവും നടത്തി. കെ. വി. വി. ഇ. എസ് ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സി.എം.എ പ്രസിഡന്റ്റുമായ കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജോയ് മുത്തേടൻ അവാർഡ് ദാനം നടത്തി.

മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ വരണാധികാരി യായി. സി എം എ ജനറൽ സെക്രട്ടറി ജോജി തോമസ് പ്രവർത്തന റിപ്പോർട്ട് വായിച്ചു, ട്രഷറർ കെ കെ സേതുമാധവൻ കണക്ക് അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ്‌മാരായ സി ടി തമ്പി, കെ എൻ സുധീർ, കെ കെ നടരാജൻ, സെക്രട്ടറി മാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ, സെക്രട്ടറി യേറ്റ് മെമ്പർമാരായ ആർ എസ് ഹമീദ്, ഇ എ ഷിബു ,യൂത്ത് വിങ് പ്രസിഡന്റ് ഷഹീർ, വനിതാ വിങ് പ്രസിഡന്റ് ഫാഡിയ ഷഹീർ എന്നിവർ സംസാരിച്ചു.

Comments are closed.