mehandi banner desktop
Chavakkad online

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം സംഘടിപ്പിച്ചു

Ft

ചാവക്കാട് : ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സി എം ജോർജ് അനുസ്മരണം ആചരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവരായിരുന്നു  സി എം ജോർജ്. ചാവക്കാട് വസന്തം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ സ്മൃതി മണ്ഡപത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് പുഷ്‌പ്പാർച്ചന നടത്തി  യോഗം ഉദ്ഘാടനം ചെയ്തു. സി എം എ സെക്രട്ടറി പി എം അബ്ദുൽ ജാഫർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എസ് അക്ബർ സ്വാഗതം പറഞ്ഞു. സെക്രട്ടറി എ.എസ് രാജൻ, ഇ എ ഷിബു, വനിതാ വിംഗ് സെക്രട്ടറി റസിയ ശാഹുൽ, രതി രാജൻ എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.