ചാവക്കാട് നഗരസഭാ ഭരണസമിതിക്ക് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ സ്വീകരണം

ചാവക്കാട്: നഗരസഭയുടെ സമഗ്ര വികസന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഭരണസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ സ്വീകരണം നൽകുന്നു. എട്ടാം തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2:30-ന് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ, വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, മറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവരെ ആദരിക്കും.

ഗുരുവായൂർ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി എം എ അംഗം നൗഷാദ് അഹമ്മുവിനെയും ചടങ്ങിൽ ആദരിക്കും.
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മരണാനന്തര ഫണ്ടും ചികിത്സാ സഹായവും ഉൾപ്പെടെ 23 ലക്ഷം രൂപയുടെ സഹായധന വിതരണവും ഇതോടൊപ്പം നടക്കും. നഗരസഭയുടെയും വ്യാപാരികളുടെയും സംയുക്തമായ പ്രവർത്തനങ്ങൾ നാടിന്റെ വികസനത്തിന് കരുത്തേകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും ചാവക്കാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി ജോജി തോമസ്, ട്രഷറർ സേതുമാധവൻ മറ്റു ഭാരവാഹികളായ കെ എൻ സുധീർ, അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.