
ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിന് ഗോൾ പോസ്റ്റ് സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് അൽഫോൻസ വി കെ, സീനിയർ അസിസ്റ്റന്റ് ജെ ലൗലി, പി ടി എ അംഗങ്ങളായ സിറാജ്, ജയശ്രീ പി എൻ, സ്റ്റാഫ് പ്രതിനിധികളായ സി എൽ മാത്യു, അഖിൽ കെ അരവിന്ദാക്ഷൻ, എൻ വി മധു, ഒ എസ് എ വൈസ് പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി, 1987 ബാച്ച് പ്രതിനിധി കളായ തോമസ്, എൻ ജി പ്രവീൺകുമാർ, പ്രദീപ് കരുമത്തിൽ, ലീന തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ പ്രദർശന ഫുട്ബോൾ കളിയും നടന്നു.

Comments are closed.