ചാവക്കാട് മുല്ലപ്പുഴ വള്ളംകളി നാളെ

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp – +919745223340 +919946054450

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കറുകമാട് മുല്ലപ്പുഴ വള്ളംകളി നാളെ.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്‌കാരിക വേദിയും സംയുക്തമായാണ് എ പി ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് ജലോത്സവം സംഘടിപ്പിക്കുന്നത്.
കടപ്പുറം പഞ്ചായത്തിലെ മുല്ലപ്പുഴയും, പരിസരങ്ങളും നാളെ ഓണാഘോഷത്തിന്റ ആരവങ്ങളിൽ മുങ്ങും. കറുകമാട് കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരായ എ.അബ്ദുല്‍ റഹീം (പ്രസിഡണ്ട്), എ കെ ഫയാസ് (സെക്രട്ടറി), വി എസ് ബിന്‍ഷാദ് (ട്രഷറര്‍), വി കെ മുനാസ്, എ എം നിസാമുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇരുട്ടുകുത്തി ചുരുളന്‍ വെള്ള വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ എ ഗ്രേഡില്‍ ഏഴു വള്ളങ്ങളും, ബി ഗ്രേഡില്‍ ഒമ്പത് വള്ളങ്ങളും മത്സരിക്കും. ജലോത്സവം ഉദ്ഘാടനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ടി.എന്‍.പ്രതാപന്‍ എം.പി, എന്‍.കെ അക്ബര്‍ എം എല്‍ എ, പി.കെ. ഡേവിസ് മാസ്റ്റര്‍, അഡ്വ: മുഹമ്മദ് ഗസ്സാലി, മിസ്‌റിയ മുസ്താഖ്, ഹസീന താജുദ്ദീന്‍ തുടങ്ങിയ ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരികനേതാക്കളും സംബന്ധിക്കും. ഉച്ചതിരിഞ്ഞ് രണ്ടുമണിമുതലാണ് വള്ളംകളി മത്‌സരങ്ങള്‍ക്ക് തുടക്കം കുറിക്കുക.

Comments are closed.