mehandi new

അനധികൃത നിർമ്മാണങ്ങളും സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് കെ വി സത്താർ

fairy tale

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ അനധികൃത നിർമ്മാണങ്ങളും  സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ചാവക്കാട് നഗരസഭ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ വി സത്താർ പറഞ്ഞു. ഇന്നലെ ഉച്ചക്ക് ചാവക്കാട് നഗരസഭ പതിമൂന്നാം വാർഡിൽ അങ്ങാടിത്താഴത്ത് പ്രവർത്തിക്കുന്ന ആക്രി കടക്ക് തീ പിടിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. പട്ടാമ്പി സ്വദേശിയുടെ ഈ ആക്രിക്കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. നഗരസഭ പരിധിക്കുള്ളിലെ മുഴുവൻ അനധികൃത കച്ചവട സ്ഥാപനങ്ങളും നഗരസഭ അധികൃതർ മുൻകൈ എടുത്ത്  അടച്ചുപൂട്ടണമെന്ന്   ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി  അനീഷ് പാലയൂർ ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ  ഇൻഷുറൻസ് പോലും കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്ന് അനീഷ് പറഞ്ഞു. 

planet fashion

ചാവക്കാട് അധികൃതരുടെ ഒത്താശയോടെ അനധികൃത നിർമ്മാണങ്ങളും കച്ചവടങ്ങളും നിരവധിയുള്ളതായി സത്താർ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പലവട്ടം അധികൃതരെ സമീപിച്ചിട്ടും അധികൃതർ നിസ്സംഗത പാലിക്കുകയാണെന്ന് സത്താർ പറഞ്ഞു. 

Ma care dec ad

Comments are closed.