mehandi new

ചാവക്കാട് നഗരസഭ വനിത ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനം ചെയ്തു

fairy tale

for more details click here

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത്‌ ക്ലബ്‌  ഗുരുവായൂർ എം.എൽ.എ  എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക്  സ്വാഗതമാശംസിച്ചു.

മുതുവട്ടൂർ ലൈബ്രറി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 10,23,554/- രൂപ ചിലവഴിച്ചാണ് ഹെൽത്ത്‌ ക്ലബ്ബിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് അബ്ഡോമിനൽ കോർ മെഷീൻ, റോവിങ് മെഷീൻ, കർവ്  ട്രഡ് മിൽ, ജിം ബോളുകൾ, ഫ്ലാറ്റ് ബഞ്ച്, ഫോർ സ്റ്റേഷൻ ഡ്യൂവൽ വർക്ഔട്ട്  മൾട്ടി ജിം, സ്പിൻ ബൈക്ക്, സ്കിപ്പിംഗ് റോപ്പ്, ട്വിസ്റ്റർ വിത്തൌട്ട് ഹാൻഡിൽ, ഹെക്സ് ഡമ്പലുകൾ തുടങ്ങിയ വ്യായാമ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം നൽകുന്നതിനായി ഒരു വനിതാ പരിശീലകയേയും നിയമിച്ചിട്ടുണ്ട്.

അഡ്മിഷൻ ഫീസ് 100 രൂപയും പ്രതിമാസ ഫീസ് 200 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 6 മാസത്തേക്ക് ഒന്നിച്ച് ഫീസ് അടക്കുന്നവർക്ക് 1000 രൂപ ഒറ്റത്തവണയായി അടക്കാവുന്നതാണ്. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വനിതകൾക്ക് മാത്രമായി ഒരു ഹെൽത്ത്‌ക്ലബ്‌ എന്ന ലക്ഷ്യം ചാവക്കാട് നഗരസഭ കൈവരിച്ചിരിക്കുകയാണെന്നു ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.

ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, മുഹമ്മദ്‌ അൻവർ എ.വി പ്രസന്ന രണദിവെ, മുൻ നഗരസഭ ചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ കെ.വി. സത്താർ എന്നിവർ ആശംസകളറിയിച്ചു.
വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ.എച്ച്. അക്ബർ, ജോസഫ്.എം.ൽ, പ്രദീപ്കുമാർ വെള്ളരിക്കാട്ട്,  സുരേഷ്‌കുമാർ,  ഷാഹു, ലാസർ പേരകം, മുതുവട്ടൂർ മഹല്ല് ഖത്തീബ് സുലൈമാൻ അസ്ഹരി എന്നിവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകളറിയിച്ചു.

നഗരസഭ കൗൺസിലർമാർ, ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് വൺ വി.പി. സക്കീർ ഹുസൈൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

Royal footwear

Comments are closed.