mehandi new

ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു

fairy tale

ചാവക്കാട് : അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയും വനിതാ കമ്മീഷനും സംയുക്തമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയും നഗരസഭയിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങളെയും ശുചീകരണ തൊഴിലാളികളെയും ആദരിച്ചു. ചാവക്കാട് ബീച്ചിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി  അധ്യക്ഷ ബുഷറ ലത്തീഫ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി അഭിഭാഷക അഡ്വ: ആശ ഉണ്ണിത്താൻ, കൗൺസിലർ – കേരള വനിത കമ്മീഷൻ മാല രമണൻ എന്നിവർ വിഷയാവതരണം നടത്തി.

planet fashion

 ഐ സി ഡി എസ് സൂപ്പർവൈസർ  രാജതി കൃഷ്ണ സ്വാഗതം ആശംസിച്ചു. സി ഡി പി ഒ  യമുന കെ. കെ ആശംസ അർപ്പിച്ചു.  വിദ്യാഭ്യാസ കല-കായിക  സ്ഥിര സമിതി  അധ്യക്ഷ പ്രസന്ന രണദിവെ യോഗത്തിന് നന്ദി പറഞ്ഞു. സി ഡി എസ് ചെയർപേഴ്സൺ  ജീന രാജീവ്, ജനപ്രതിനിധികൾ, കുടുംബശ്രീ  അംഗങ്ങൾ, അംഗനവാടി വർക്കേഴ്സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Ma care dec ad

Comments are closed.