ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു

മുതുവട്ടൂർ : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ നവകേരള മാലിന്യ മുക്ത ക്യാമ്പയിൻ വാർഡ് തല പ്രഖ്യാപനത്തിന്റെ ഭാഗമായി ഇന്ന് ചേർന്ന വാർഡ്സഭാ യോഗത്തിലാണ് പ്രഖ്യാപനം. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.വിസത്താർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പി.കെ, രാജശ്രീ സോമൻ, സുസ്മിത, ഡോ ശ്രുതി സന്തോഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Comments are closed.