mehandi new

ചാവക്കാട് നഗരസഭ വനിതകൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു

fairy tale

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021- 22 ന്റെ ഭാഗമായി വനിതകൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു. ചാവക്കാട് ഗവ. വെറ്റിനറി ഹോസ്പിറ്റലിൽ നടന്ന മുട്ടക്കോഴി വിതരണം എൻ. കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

planet fashion

ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള റിപ്പോർട്ട് അവതരിപ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയിലെ സുഭിക്ഷ കേരളം- വനിതകൾക്ക് മുട്ടക്കോഴി വളർത്തൽ പദ്ധതി പ്രകാരം അടങ്കൽ തുക 3,51,600 രൂപ ചെലവഴിച്ചാണ് മുട്ട കോഴികളെ വിതരണം ചെയ്തത്. 586 കുടുംബങ്ങൾക്ക് 5 എണ്ണം വീതം 45 മുതൽ 56 ദിവസം വരെ പ്രായമായ മുട്ടക്കോഴികളെയാണ് സൗജന്യമായി നൽകിയത്.

വൈസ് ചെയർമാൻ കെ. കെ മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, അഡ്വ. എ. വി.മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, കൗൺസിലർ എം. ആർ രാധാകൃഷ്ണൻ, സെക്രട്ടറി കെ. ബി.വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.