mehandi new

വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

fairy tale

ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ പോക്‌സോ നിയമ പ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പേനാട് അറക്കല്‍ വീട്ടില്‍ ജോബി (39) യെയാണ് അറസ്റ്റ് ചെയ്തത്.

planet fashion

ഇന്നലെ കുന്നേരം സംഗീത എന്ന സ്വകാര്യ ബസ്സിൽ ഗുരുവായൂരില്‍ നിന്നും ചാവക്കാട്ടേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ത്ഥിനിയോട് ബസ്സിലെ ക്ലീനറായ ജോബി അപമര്യാദയായി പെരുമാറിയത്. ചാവക്കാട് ബസ്സ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥിനി ഇറങ്ങുമ്പോൾ പ്രതി കുട്ടിയുടെ ബാഗില്‍ പിടിച്ചു വലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ് സെല്‍വരാജ്, എസ്.ഐ മാരായ എസ്. സിനോജ്, എ. എം.യാസിര്‍, എ.എസ് ഐ. എസ് ശ്രീരാജ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ഷൗജത്, സൗദാമിനി, സി. പി. ഒ.മാരായ ജെ വി പ്രദീപ്, വി രാജേഷ്, കെ. സി.ബിനീഷ്, എസ് ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.