രജിസ്റ്റേർഡ് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം രജിസ്റ്റേർഡ് ക്ലബ്ബുകൾക്കുള്ള സ്‌പോർട് കിറ്റ് വിതരണം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു.

ഓരോ ക്ലബ്ബിനും 5000 രൂപ നിരക്കിൽ മൊത്തം 1,00,000/- രൂപ വകയിരുത്തി 20 ക്ലബ്ബുകൾക്കാണ് പദ്ധതി പ്രകാരം കളിയുപകരണങ്ങൾ വിതരണം ചെയ്തത്.
നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാഹിന സലിം സ്വാഗതമാശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, നഗരസഭ മുൻചെയർമാനും കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, കൗൺസിലർ കെ.വി. സത്താർ എന്നിവർ ആശംസകൾ അറിയിച്ചു.

Comments are closed.