ചാവക്കാട് നഗരസഭ വർദ്ധിച്ച കെട്ടിട നികുതി നിരക്ക് – വിജ്ഞാപനം പുറപ്പെടുവിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭ വസ്തു നികുതി പുതുക്കി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ചാവക്കാട് നഗരസഭാ പരിധിയിലുള്ള കെട്ടിടങ്ങളുടെ നികുതി പുതുക്കി നിശ്ചയിച്ചുള്ള കരട് വിഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
കരട് വിജ്ഞാപനം നഗരസഭ ഓഫീസ്, അംഗൻവാടികൾ, നഗരസഭ ലൈബ്രറികൾ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും പൊതുജനത്തിനു പരിശോധനക്ക് ലഭ്യമാകും.
ഏപ്രിൽ പതിനേഴിനു നടന്ന ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ച വർദ്ധിച്ച നികുതി നിരക്കുകളുടെ അടിസ്ഥാനത്തിലാണ് കെട്ടിട നികുതി പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. 650 സ്ക്വയർ ഫീറ്റ് ന് താഴെയുള്ള വീടുകൾക്ക് അപേക്ഷ നൽകുന്ന പക്ഷം നികുതി ഒഴിവാക്കി നല്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂൺ പതിനൊന്നിനകം നഗരസഭ ഓഫീസിൽ രേഖാമൂലം അറിയിക്കണമെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി അറിയിച്ചു.
Comments are closed.