mehandi new

43 വർഷം അംഗൻവാടി ടീച്ചറായി സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീദേവി ടീച്ചറെ ആദരിച്ചു

fairy tale

കടപ്പുറം: പഞ്ചായത്തിലെ ഏഴാം നമ്പർ അംഗൻവാടിയിൽ 43 വർഷം സേവനം അനുഷ്ഠിച്ച ശ്രീദേവി ടീച്ചറെ എസ് ടി യു അംഗൻവാടി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി കെ സുബൈർ തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

1980 ൽ 175 രൂപ പ്രതിമാസ വേതനത്തിനാണ് ടീച്ചർ സേവനം ആരംഭിച്ചത്. താൻ താരാട്ട് പാടി ഉറക്കിയവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും ബാലപാഠം പകർന്നു നൽകിയാണ് ശ്രീദേവി ടീച്ചർ അംഗൻവാടിയിൽ നിന്നും പടിയിറങ്ങിയത്.

Mss conference ad poster

എസ് ടി യു ജില്ലാ സെക്രട്ടറി വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി എം മുജീബ്, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സാലിഹ ഷൗക്കത്ത്,
വനിതാ ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭ ജയൻ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ വി അബ്ദുൽ ഗഫൂർ, സുനിത മങ്ങാടി
അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത ടീച്ചർ, സെക്രട്ടറി ഗീത മണി, ട്രഷറർ സുമയ്യ അൻവർ എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു.

planet fashion

Comments are closed.